Monday, December 19, 2011

ആമുഖം

സംസ്കൃത പഠനം അന്യമായ ഈ കാലഘട്ടത്തില്‍ ഭാഷാ മാതാവിനെ സ്വയം അറിയാനും അറിഞ്ഞത് മറ്റുള്ളവരിലേക്ക് പകരാനും വേണ്ടിയാണ് ഈ സംരംഭം.
തിരക്കേറിയ ജീവിതത്തില്‍ സംസ്കൃതം എന്ത് അതിന്‍റെ മഹത്വം എന്ത് എന്നറിയാതെ അതിനെ മൃത ഭാഷ എന്ന് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കണം "മൃതം" എന്നാ വാക്ക് പോലും സംസ്കൃതത്തില്‍ നിന്ന് കടം കൊണ്ടവയാണ്.

Sanskit is a dead language for those who are dead to it.

ദേവ ഭാഷ പഠിക്കാന്‍ പോയപ്പോള്‍ കുറിച്ചെ ടുത്ത കുറിപ്പുകള്‍ ഇവിടെ പങ്കു വെക്കുന്നു.

സംസ്കൃതം സംഭാഷണത്തിലൂടെ അറിയാനാണ് ഇവിടെ ശ്രമിക്കുന്നത്. കഠിനമായ വ്യാകരണം ആദ്യം തന്നെ പഠിച്ചു മുന്നേറാന്‍ ഉള്ള ശ്രമം ഒന്നുംതന്നെ ഇവിടെ ഇല്ല. മലയാളം അറിയുമെങ്കില്‍ സംസ്കൃതം പഠിക്കാന്‍ അത്ര ബുദ്ധി മുട്ട് ഉണ്ടാകില്ല. കാരണം നാം അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്ന വാക്കുകള്‍ സംസ്കൃതം തന്നെയാണ്.

0 comments:

Post a Comment